banner

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 22കരനായ യുവാവ് പിടിയിലായി

പത്തനംതിട്ട : കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്‌സ് പീറ്റര്‍ (22) അറസ്റ്റിലായി. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്‍വാസികള്‍ക്ക് നേരെ അക്രമാസക്തനായപ്പോള്‍, സ്ഥലത്തെത്തിയ പോലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. 

ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു. കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ ഒരാളെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിലും മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എഎസ്‌ഐ സുധീഷ്, സിപിഒ ബിലു എന്നിവരുണ്ടായിരുന്നു.

Post a Comment

0 Comments