banner

പ്രാദേശിക സിപിഐ (എം) നേതാവ് അംഗത്വം രാജിവച്ച് ആർഎസ്പിയിൽ ചേർന്നു

മുൻ കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗവും സി.പി.ഐ (എം) നേതാവുമായിരുന്ന ബേബി സേവ്യർ സി.പി.ഐ (എം) അംഗത്വം രാജിവെച്ച് ആർ.എസ്.പി അംഗത്വം സ്വീകരിച്ചു ആർ.എസ്.പി ജില്ലാ കമ്മിറ്റി ആഫീസിൽ നടന്ന ചടങ്ങിൽ ആർ.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സജി.ഡി.ആനന്ദ് മാലയിട്ട് സ്വീകരിച്ചു.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുൽഫി, അഡ്വ. എം.എസ് ഗോപകുമാർ ആർ.വൈ.എഫ് നേതാക്കളായ റഫീക്ക്, തൃദീപ് കുമാർ എന്നിവർ പങ്കെടുത്തു.
ജനുവരി 29 ന് ബേബീ ജോൺദിനത്തിൽ സി.രാഘവൻപിള്ള മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബേബി സേവ്യർക്കും സി.പി.ഐ (എം) ൽ നിന്നും രാജിവെച്ചു വരുന്ന അൻമ്പത് പ്രവർത്തകർക്കും അംഗത്വം നൽകുമെന്ന് മണ്ഡലം സെക്രട്ടറി സജി.ഡി.ആനന്ദ് അറിയിച്ചു.

Post a Comment

0 Comments