കൊല്ലം : പ്രതിയെ പിടികൂടാനെത്തിയ പോലീസും വീട്ടുകാരും തമ്മിൽ കയ്യേറ്റവും വാക്കുതർക്കവും. കൊല്ലം കിഴക്കേ കല്ലടയിലാണ് സംഭവം. കേസിൽ സഹോദരങ്ങളായ ആകാശ് മോഹൻ, അനന്ദു മോഹൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിലാണ് കസ്റ്റഡി ഇതേ കേസിൽ ഇവരുടെ ബന്ധുവിനെയും പ്രതിചേർത്തതായാണ് വിവരം.
ശനിയാഴ്ച വൈകിട്ട് ആകാശ് മോഹൻ കിഴക്കേ കല്ലടയിലെ ഒരു സ്വകാര്യ ബാറിൽ എത്തുകയും സമയം വൈകിയതിനാൽ മദ്യം നൽകാൻ ജീവനക്കാർ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരുമായി ആകാശ് മോഹൻ തർക്കത്തിലാവുകയും ആയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് പൊലീസ് കിഴക്കേകല്ലട സ്വദേശിയായ ആകാശ് മോഹനെ തേടി ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തുന്നത്. വീട്ടിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആളുമായി യഥാർത്ഥ പ്രതിയുടെ സഹോദരനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസിന് നേരെ അസഭ്യവർഷം ചൊരിയുകയും ബന്ധുക്കൾ കയ്യേറ്റത്തിന് ശ്രമിക്കുകയും ആയിരുന്നു. പിന്നാലെ പൊലീസ് സഹോദരങ്ങായ ആകാശ് മോഹനെയും അനന്ദു മോഹനെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് കാട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ, കസ്റ്റഡിയിലുള്ള സഹോദങ്ങളുടെ ബന്ധുക്കൾ പൊലീസ് ആക്രമിച്ചതായി ആരോപിക്കുന്നു. പരിക്കേറ്റ ഇവർ കുണ്ടറ തലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചതായാണ് ലഭിക്കുന്ന പുതിയ വിവരം.
0 Comments