വെള്ളിയാഴ്ച വൈകീട്ടാണ് ഷാജിയും കുടുംബവും അനുജന് അനില്‍ കുമാറിന്റെ വീടായ ഇടയം ലക്ഷ്മി വിലാസത്തിലെത്തിയത്. രാത്രി ഒമ്പതുവരെ എല്ലാവരും ചേര്‍ന്നിരുന്ന് പൂത്തിരിയും പടക്കവും കത്തിച്ചിരുന്നുവത്രെ.
ഇതിനിടെ പുറത്തേക്കുപോയ ഷാജി ഏറെ നേരം കഴിഞ്ഞും തിരികെയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരിസരമാകെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ വീണ്ടും അന്വേഷണം നടത്തവേ, വീടിന് സമീപത്തെ കിണര്‍ മൂടിയിട്ടിരുന്ന വല പൊട്ടിക്കിടക്കുന്നതും കിണറ്റിനുള്ളില്‍ ചെരുപ്പുകള്‍ കിടക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് കിണറ്റിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്.
പുനലൂര്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പള്ളിമുക്കില്‍ ചായക്കട നടത്തി വരുന്നയാളാണ് ഷാജി. ഭാര്യ : സലീന. മക്കള്‍ : ഷെമില്‍, ഷെമീന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments