banner

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.


യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. നിര്‍മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. അബുബാദി സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ധന കമ്പനിയിലെ ടാങ്കറുകളിലാണ് സ്‌ഫോടന നടന്നത്. യുഎഇയുടെ ഭരണസിരാ കേന്ദ്രമാണ് അബുദാബി. 

തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സറേയി പറഞ്ഞതായി അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍-ജെ-ഇന്‍ യുഎഇ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സൗത്ത് കൊറിയയില്‍ നിന്ന് മിസൈലുകളും ആയുധങ്ങളും വാങ്ങാന്‍ യുഎഇ ധാരണയിലെത്തിയിട്ടുണ്ട്. യുഎഇയുടെ വിദേശ നയങ്ങളിലുള്ള എതിര്‍പ്പാണ് ഹൂതികളുടെ അക്രമത്തിന് പിന്നില്‍ എന്നാണ് സൂചന.

Post a Comment

0 Comments