വാക്കുകൾ, കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്.
പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു… പക്ഷെ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്. ഗോഡ് ഫാദർ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ചില നിമിഷങ്ങളിൽ ഒന്നാണ് കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്നത്’
0 Comments