banner

കൊല്ലത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു; പരിക്കുകൾ ഗുരുതരം

കൊല്ലം : ഭാര്യയെ വെട്ടി പരിക്കേല്പിച്ച ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊട്ടാരക്കര കോട്ടാത്തലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ ഭാര്യ ഡബോറ (45) യ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശങ്കർ (50) നും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്. 

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ്  ഇവർ. വർഷങ്ങളായി കോട്ടാത്തലയിലാണ് ഇവർ താമസിച്ചു പോരുന്നത്. കുടുംബ വഴക്കുകളെ തുടർന്നാണ് ആക്രമം എന്നാണ് വിവരം. കുടുംബശ്രീ കഴിഞ്ഞ് വരുകയായിരുന്ന ഡബോറയുമായി വീടിന് സമീപത്തെ വഴിയിൽ വെച്ച് പ്രതി ശങ്കർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഗുരുതരമായി വെട്ടിപ്പരിക്കേല്പ്പിക്കുകയും ആയിരുന്നു. യുവതിയെ നാട്ടുകാരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ച സമയം ശങ്കർ വീടിനടുത്തുള്ള ഷെഡ്ഡിൽ കയറി സ്വയം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.

യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ മാറ്റുകയാണ്. ശേഷം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് സ്വയം കഴുത്തറുത്ത നിലയിൽ പ്രതിയെ കണ്ടെത്തുകയും കൊട്ടാരക്കര പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. പിന്നാലെ ഇദ്ദേഹത്തെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ മാറ്റുകയാണ്.

Post a Comment

0 Comments