സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവായിരുന്നു.അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം ശബരിമലയില്‍ പോയിരുന്നു. മലയിറങ്ങി തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വൈകിട്ട് അദ്ദേഹത്തെ ആശുപത്രിയില്‍. പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ഉപകരണ വാദകനായി സിനിമാ ഗാനരംഗത്തു പ്രവേശിച്ച രംഗനാഥ് ജീസസ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ആലപ്പുഴ വേഴപ്രയാണ് ജനനം. ഗാനരചന, സംഗീതസംവിധാനം, നൃത്താദ്ധ്യാപനം, നാടക രചന ഈ രംഗങ്ങളിലെല്ലാം അദ്ദേഹം മികവു തെളിയിച്ചു.ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല , പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ , പിന്‍സിപ്പാള്‍ ഒളിവില്‍ തുടങ്ങിയ സിനിമകള്‍ക്കും സംഗീതം നല്‍കി. ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.
0 Comments