banner

ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ഭയക്കുന്നുവോ?


| റിപ്പോർട്ടില്‍ ഉന്നതരുടെ പേരുകൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന....

2017 ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു.ഈ സാഹചര്യത്തിൽ സിനിമാ വ്യവസായത്തെ കൂടുതൽ ലിംഗസൗഹൃദമാക്കുന്നതിന് മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഫൗണ്ടേഷൻ സ്ഥാപിച്ചത്. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന 18 അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങിയ ഡബ്ല്യുസിസി, 
സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സർക്കാരിനോട് അഭ്യർത്ഥിച്ചു.

2017 ജൂലൈയിലാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചത്. സിനിമരംഗത്തെ നൂറുകണക്കിന് പേരെ വിളിച്ചുവരുത്തി മൊഴിയെടുത്തായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ ഭീകര കഥകൾ കമ്മീഷനോട് വിവരിച്ചതായാണ് റിപ്പോർട്ടുകൾ.2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.300 പേജുള്ള റിപ്പോര്‍ട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകര്‍പ്പുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് 2019 ഡിസംബറിൽ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്
ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം, 
അഭിനേതാക്കളോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ, സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം വ്യാപകമാണെന്നും കമ്മിഷൻ കണ്ടെത്തി. 

"അതിക്രമങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകണം,അത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാലാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഒരു പത്ത് പേര്‍ ചേര്‍ന്നാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അതുകൊണ്ട് തന്നെ പല നടിമാരും നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നു. എന്തുകൊണ്ടാണ് ഇവിടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാത്തത്?ഞങ്ങള്‍ പോയി ആവശ്യപ്പെട്ട് ഒരു കമ്മീഷന്‍ കൊണ്ടുവന്ന്, 34 ലക്ഷം രൂപയോളം ചെലവാക്കി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇത്രയും വര്‍ഷമായിട്ടും സ്റ്റേറ്റ് ഹോള്‍ഡേഴ്സിന് ഇതിന്റെ ഒരു കോപ്പി പോലും കിട്ടുന്നില്ല. ആരെയാണ് ഇവിടെ സംരക്ഷിക്കുന്നത്?" നടിയും സംവിധായകയുമായ റീമ കല്ലിങ്ങല്‍ പറഞ്ഞു. 

ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി. 
" തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കാനായിരുന്നുവെന്ന് പാര്‍വതി പറയുന്നു.ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ, കേട്ടാല്‍ ഞെട്ടുന്ന പേരുകൾ ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്". 

രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ പലരുടെയും ചരടുവലി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ട് ഇറങ്ങി. ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ഉള്ളതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ സർക്കാരിനോട് സൂചിപ്പിച്ചതായി അറിയിച്ചു. 

എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 
സിനിമാ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ ശുപാർശ ചലചിത്ര അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും പരിശോധിക്കും. നിയമനിർമാണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.സമിതിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകി. 

നടപടി വൈകിയതിനെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി വന്നിട്ടില്ല. അതിന്റെ കാരണം ഇരകളുടെ പേരുകൾ വെളിപ്പെടാതിരിക്കാനാണോ അതോ കുറ്റവാളികളുടെ കപട മുഖം സമൂഹത്തെ മറനീക്കി കാണിക്കാൻ ഭയന്നിട്ടാണോ എന്നത് റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികളില്‍ നിന്ന് വ്യക്തമാകും. 

രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ പലരുടെയും ചരടുവലി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ട് ഇറങ്ങി. ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ഉള്ളതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ സർക്കാരിനോട് സൂചിപ്പിച്ചതായി അറിയിച്ചു . 

എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 
സിനിമാ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ ശുപാർശ ചലചിത്ര അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും പരിശോധിക്കും. നിയമനിർമാണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.സമിതിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകി. 

നടപടി വൈകിയതിനെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി വന്നിട്ടില്ല. അതിന്റെ കാരണം ഇരകളുടെ പേരുകൾ വെളിപ്പെടാതിരിക്കാനാണോ അതോ കുറ്റവാളികളുടെ കപട മുഖം സമൂഹത്തെ മറനീക്കി കാണിക്കാൻ ഭയന്നിട്ടാണോ എന്നത് റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികളില്‍ നിന്ന് വ്യക്തമായേക്കും

Post a Comment

0 Comments