banner

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ; 25ഓളം പേർ നിരീക്ഷണത്തിൽ

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിൽ. കോട്ടയം കറുകച്ചാലിൽ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം പ്രവർത്തിച്ചത്.

ചങ്ങാനാശേരി സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് നടപടി. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാനായി തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്. പിന്നാലെ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസിന് മുന്നിൽ തുറന്ന് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളിലുള്ളരെയാണ് പൊലീസ് പിടികൂടിയത്. 25 പേർ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.

കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയാണ് സംഘം പ്രവർത്തിച്ചത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിൽ അംഗങ്ങൾ. വലിയ തോതിലാണ് ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയിൽ പണമിടപാടും നടത്തിയിരുന്നു.

രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്.

ഗ്രൂപ്പിൽ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ കൂടുതൽ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്.

Post a Comment

0 Comments