അതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം.തിരുവനന്തപുരം, എറണാകുളം,തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് പഠനം നടത്തുക.തിരുവനന്തപുരത്തും കാസര്‍കോട്ടും പഠനം നടത്തുക കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസാണ്. എറണാകുളത്ത് ചുമതല രാജഗിരി ഔട്റീച്ച് സൊസൈറ്റിക്കുമാണ്.
സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞ നിലയിൽ
കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതിട്ട നിലയില്‍. മാടായിപ്പാറയില്‍ സ്ഥലമെടുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കെ–റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിന് പിന്നാലെയാണ് സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്.
0 Comments