കൊല്ലം : വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണം എന്ന ആവശ്യവുമായി ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് ഹാൻ്റിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് പണി പൂർത്തീകരിച്ച എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്കായി ഉദ്ഘാടനം ചെയ്ത് നൽകിയത്, ഇവിടെ തടിച്ചുകൂടിയ ആളുകളുടെ കാര്യവും പ്രവാസികളുടെ അവസ്ഥയും താരതമ്യപ്പെടുത്തിയായിരുന്നു അഷ്റഫ് താമരശ്ശേരി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത് .
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം....👇
അഷ്റഫ് താമരശ്ശേരി
വിദേശത്ത് നിന്ന് പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ
പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും, ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം.
ഇന്ന് എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൂഹിക അകലവും പാലിക്കാതെ പതിനായിരങ്ങളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് നമ്മുടെ ചോദ്യം.
കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളെയാണ്.
സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികൾക്ക് പ്രവാസികൾ മാത്രം
അഷ്റഫ് താമരശ്ശേരി
0 Comments