യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയിലായി
യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ കരുനാഗപ്പളളി പോലീസ് പിടികൂടി. ശാസ്താംകോട്ട മൈനാഗപ്പളളി റ്റി.എസ്സ് നിവാസിൽ മുഹമ്മദ് അൽ കഹാര്‍ (30), മൈനാഗപ്പളളി കാക്കാന്‍ക്കുറ്റിയി വീട്ടിൽ മുഹമ്മദ് മുനീര്‍ (31) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരുള്‍പ്പെട്ട സംഘം പ്രദേശത്ത് മയക്ക് മരുന്ന് വ്യാപാരം നടത്തുന്നത് പോലീസി അറിയിച്ചുവെന്ന് ആരോപിച്ചാണ് മുഴങ്ങോട് സ്വദേശിയായ സനലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കരുനാഗപ്പളളി ടൗണി വച്ച് യുവാവിനെ അതിക്രൂരമായി അക്രമിച്ച് ബൈക്കി പിടിച്ച് കയറ്റി തൊടിയൂരിലുളള ഒഴിഞ്ഞ പുരയിടത്തി കൊണ്ട് പോയി ആക്രമിക്കുകയും ബിയര്‍ കുപ്പി വച്ച് തലയ്ക്കടിച്ച് പൊട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അക്രമി സംഘത്തിലെ രണ്ടു പേരെ മൈനാഗപ്പളളിയി നിന്നും പിടികൂടുകയായിരുന്നു. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തി എസ്സ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്സാണ്ടര്‍, ധന്യ.കെ.എസ്, ഓമനക്കുട്ടന്‍, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
0 Comments