നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.ഈ സമയത്താണ് കാമുകൻ പണം തട്ടിയത്.
പ്രതിയായ നീതു കുഞ്ഞിനെ ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.പ്രതിയായ നീതുവിനെ പൊലീസ് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
അതേ സമയം, കുട്ടിയെ തട്ടികൊണ്ടുപോകാൻ നീതു ശ്രമിച്ചുവെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഞെട്ടലായി. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിൻ്റെ ഭർത്താവ് ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.
2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂർ തിരുവൻമണ്ടൂർ സ്വദേശിനിയായിരുന്നു. വിവാഹത്തിനു ശേഷം ഇവർ ഏറെക്കാലം എറണാകുളത്തായിരുന്നു. അതുകൊണ്ട് തന്നെ എറണാകുളത്തെ ബന്ധുക്കൾക്കൊന്നും നീതുവുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. പ്രീസ്കൂളുകൾ അടക്കം വിവിധ ഇടങ്ങളിൽ ഇവർ ജോലി ചെയ്തിരുന്നു.
രണ്ടാഴ്ച മുൻപാണ് നീതുവിൻ്റെ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ഖനിയിലാണ് ഇദ്ദേഹത്തിൻ്റെ ജോലി. ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളൊക്കെ മെച്ചപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നീതു ശ്രമിച്ചെന്നത് നാട്ടുകാർക്ക് ഞെട്ടലായി. നീതുവിൻ്റെ ഭർതൃവീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അവർ ഇപ്പോൾ അവിടെനിന്ന് മാറിയിട്ടുണ്ട്.
0 Comments