banner

അബുദാബിയില്‍ സ്ഫോടനം

യുഎഇയിലെ അബുദാബിയിൽ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്ഫോടനം. നിർമ്മാണ മേഖലയായ മുസ്സാഫയിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചു. ഡ്രോൺ ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. വരും മണിക്കൂറുകളിൽ തുടർച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments