banner

അഞ്ചാലുംമൂട്ടിൽ വയോധികൻ തലചായ്ക്കുന്നത് റോഡരികിൽ; അഷ്ടമുടി ലൈവിൻ്റെ ഇടപെടലിൽ പൊലീസെത്തി, വയോധികന് താല്കാലികാശ്വാസം

അഞ്ചാലുംമൂട് : മതിലിൽ വെങ്കേക്കര സ്വദേശിയായ അറുപത്തിയൊന്നുകാരൻ കെ. രാജു കഴിഞ്ഞ ഒന്നര മാസമായി തൻ്റെ വീട്ടിലേക്കുള്ള വഴിയരികിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. വികലാംഗനായ ഇദ്ദേഹത്തിൻ്റെ അവസ്ഥ കണ്ട് ദയനീയത തോന്നിയ പരിസരവാസിയും അഷ്ടമുടി ലൈവിൻ്റെ പ്രേക്ഷകനുമായ യുവാവ് വിവരം അഷ്ടമുടി ലൈവിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ലൈവ് സംഘം അവിടെയെത്തുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.  

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി.ദേവരാജൻ്റെ സമയോചിതമായി ഇടപെടലിൽ സ്റ്റേഷൻ സംഘം മതിലിൽ വെങ്കേക്കരയിലെത്തി അവശനായ ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആവശ്യപ്രകാരം നാളെ അദ്ദേഹത്തെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാമെന്ന് സി.ഐ പറഞ്ഞു.

കഴിഞ്ഞ ഒന്നര മാസമായി രാജു തൻ്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് ഉറങ്ങുന്നത്. രണ്ടിടത്ത് വീടുള്ള ഇദ്ദേഹത്തിനെ ഭാര്യയും മക്കളും  ഉപേക്ഷിച്ച മട്ടാണ്. ഒടുവിൽ തൻ്റെ പേര് കൂടി ഉടമസ്ഥാവകാശത്തിലുള്ള ഭാര്യയും മക്കളും താമസിക്കുന്ന കടപ്പാക്കടയിലെ വീട്ടിലേക്ക് പോയപ്പോൾ ഇറക്കിവിട്ടതിനെ തുടർന്ന് തനിയ്ക്കും കൂടി അവകാശപ്പെട്ട വെങ്കേക്കരയിലെ മറ്റൊരു വീട്ടിലെത്തിയപ്പോഴാണ് ആ വീട് ഭാര്യയും മക്കളും ചേർന്ന് വാടകയ്ക്ക് നൽകിയ വിവരം അദ്ദേഹം അറിയുന്നത്. തുടർന്ന് തന്റെ വീട്ടിലേയ്ക്ക്‌ പോകുന്ന റോഡിനരികിലായി താമസം. രാത്രിയിൽ വിഷമുള്ള പാമ്പുകളുടേയും തെരുവ് നായ്ക്കളുടേയും കേന്ദ്രമായ ഈ റോഡരികിലെ വാസത്തിൽ ദയനീയത തോന്നിയ പ്രദേശവാസികളും സൗഹൃദങ്ങളും അദ്ദേഹത്തിന് ഭക്ഷണവും രാത്രിയിൽ അന്തിയുറങ്ങുവാൻ വീടിന് തിണ്ണയിലും മറ്റും സൗകര്യവും നൽകി. 

നിനച്ചിരിയ്ക്കാതെ വന്ന അപകടത്തിൽ അറ്റുപോയ കാൽപ്പാദങ്ങളുമായി തളരാതെ,  അധ്വാനിച്ചുണ്ടാക്കിയ വീടുകളിലേതെങ്കിലും ഒന്നിൽ തൻ്റെ ശിഷ്ഠജീവിതം ഭിക്ഷ യാചിച്ചെങ്കിലും അന്തിയുറങ്ങുവാൻ അനുവദിയ്ക്കണമെന്ന ആവശ്യവുമായി ഈ വികലാംഗനായ വൃദ്ധൻ മുട്ടാത്ത വാതിലുകൾ ഇല്ല....
വിവരം അറിഞ്ഞെത്തിയ ലൈവ് സംഘത്തിന് പ്രദേശവാസി തന്ന ഫോൺ നമ്പറിൽ ഡിവിഷൻ കൗൺസിലറെ പത്തിലേറെ തവണ  ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോണെടുക്കുവാനോ തിരിച്ചു വിളിച്ചു ഇത്രയേറെ കോളുകൾ ചെയ്യുവാൻ കാരണമെന്തെന്നോ അന്വേഷിച്ചിട്ടില്ല...

വിശദമായ റിപ്പോർട്ട് നാളെ പകൽ അഷ്ടമുടി ലൈവ് ന്യൂസിൽ

Post a Comment

0 Comments