banner

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി' 26ന് ഒ.ടി.ടിയിൽ




പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ‘ബ്രോ ഡാഡി’യുടെ രചന. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. കലാസംവിധായകൻ ഗോകുൽ ദാസ്.

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ- പൃഥ്വിരാജ് കോംബോ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.ട്രെയിലറിൽ നിന്നുള്ള സൂചന അനുസരിച്ച് 
 മോഹൻലാലിൻറെ മകന്റെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്.

Post a Comment

0 Comments