banner

ഗുണ്ടകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേല്പ്പിച്ചു; അക്രമം തുടർകഥ

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകരയിലാണ് സംഭവം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ഗൃഹനാഥനായ ഷാജഹാനെയാണ് ഇവർ വെട്ടിപ്പരുക്കേൽപ്പിച്ചത്. 

ആക്രമണത്തിൽ ഷാജഹാൻ്റെ തലയിലും കൈകളിലും പരുക്കേല്പിച്ചിട്ടുണ്ട്. ആക്രമണം  നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഷാജഹാൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇന്നലെ രാത്രിയും നെയ്യാറ്റിൻകരയിൽ ​ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. നെയ്യാറ്റിൻകര ധനുവച്ചപുരത്ത് വീടുകയറിയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.

Post a Comment

0 Comments