Latest Posts

കൊല്ലത്ത് കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്ത സഹോദരന്മാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; അഞ്ചംഗ സംഘം പിടിയിൽ

കഞ്ചാവ് ഉപയോഗിക്കുന്ന ചോദ്യംചെയ്ത വൈരാഗ്യത്തിൽ സഹോദരന്മാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. പിറവന്തൂർ കാട്ടായിക്കോണത്ത് ആണ് സംഭവം. ജിഷ്ണു (22), വിഷ്ണു (22), കണ്ണൻ (20), സുധീഷ് (38) എന്നിവരെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ പ്രദേശത്ത് കൂടിച്ചേർന്ന് കഞ്ചാവ് വലിക്കുന്നത് പതിവായിരുന്നു ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ സഹോദരന്മാരെ ഇവർ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിക്കുകയായിരുന്നു. സഹോദരന്മാരായ സജിയും അമ്പിളിയും ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. 

പ്രതികൾ, സഹോദരന്മാരെ ഇവർ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ രാത്രി ഓട്ടോറിക്ഷയിൽ എത്തിയ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ 3 പ്രതികളെ പുനലൂരിൽ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

0 Comments

Headline