banner

കൊല്ലത്ത് കയർ സംഘത്തിന് തീപിടിച്ചു; സംഭവം അഞ്ചാലുംമൂട്ടിൽ

അഞ്ചാലുംമൂട് : കുപ്പണ കയർ സംഘത്തിന് തീപിടിച്ചു. ഇറക്കുകടവിന് സമീപത്താണ് സംഭവം. കായൽവാരത്തോട് ചേർന്ന കെട്ടിടത്തിന് സമീപം ഉണക്കാനിട്ടിരുന്ന ചകിരിയിലാണ് തീ ആദ്യം പടർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നവർക്ക് പരിക്കോ ആളപായമോ ഇല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവുമായി ബന്ധപ്പെട്ട് കൊല്ലം, ചാമക്കട അഗ്നി രക്ഷാ നിലയത്തിൽ നിന്ന് മൂന്ന് യൂണിറ്റ് രക്ഷാ വാഹനമെത്തി നാട്ടുകാരുടെ സഹായ പിന്തുണയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ യൂണിറ്റുകൾ ആവശ്യപ്പെട്ടതായാണ് വിവരം.

അതേ സമയം, തീപിടുത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളിലേക്ക് വീണ്ടും കത്തി പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലോടെയാണ് അഗ്നി രക്ഷാ സേനയുടെ നീക്കം. കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം.

Post a Comment

0 Comments