banner

കൊവിഡിന് ഇളവ്; സംസ്ഥാനത്ത് ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ. പരീക്ഷയ്ക്കുളള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പൊതുവദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.1955 കേന്ദ്രങ്ങളിലാവും നാളെ പരീക്ഷ നടക്കുക ഇതിൽ ആകെ 3,20,067 വിദ്യാർത്ഥികൾ ഹാജരാകും. കൊവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഈ ചെറിയ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. സർക്കാരിന് വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനം. അതുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ എന്നും വിദ്യാർഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമർശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ എതിർക്കുന്ന അധ്യാപകർക്ക് പരോക്ഷ വിമർശനവും മന്ത്രിയുയർത്തി. '

അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവ്വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. 

റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. 

ആകെ 2,08411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് വിഷയത്തിൽ മാത്രമായി പരീക്ഷ എഴുതുന്നത്. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. രാവിലെ 9 30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ.


Post a Comment

0 Comments