ചിറയിൻകീഴ്, വർക്കല താലൂക്കുകളിലാണ് ബി.ജെ.പിക്ക് വളർച്ചയുണ്ടായത്. പാർട്ടി അനുഭാവ കുടുംബങ്ങൾ ബി.ജെ.പിയിലേക്ക് മാറിയോ എന്നും പരിശോധിക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വളർച്ച ഏത് തരത്തിലാണ് ഉണ്ടായത് എന്നും പരിശോധിക്കാൻ നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് 13 സീറ്റുകളുടെ വലിയ മുന്നേറ്റം കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ ഇടതിന് ഉണ്ടായി. എന്നാൽ ഗൗരവമേറിയ വിഷയം ബി.ജെ.പിക്ക് ഇപ്പോൾ വളർച്ചയുണ്ടാവുന്നു എന്നുള്ളതാണ്. ഇത് വളരെ വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേ സമയം, ജില്ലാ സമ്മേളന റിപ്പോർട്ട് പുറത്തു വന്നതോടെ വിവിധ ചേരികളിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഇവ ചോർന്നതിനെ പറ്റിയുണ്ടാകുന്നത്. റിപ്പോർട്ടിലെ വിഷയങ്ങൾ പോലെ റിപ്പോർട്ട് ചോർച്ചയും ചർച്ചയാകും എന്നാണ് സൂചന.
0 Comments