banner

ധീരജിന്റെ കൊലപാതകം: അഞ്ചാലുംമൂട്ടിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു; പ്രദേശത്ത് വൻ പോലീസ് സന്നാഹം

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ചാലുംമൂട്ടിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഇടത് സംഘടനകൾ സമാധന പരമായി പ്രതിഷേധിക്കുമെന്ന് നേതൃത്വങ്ങൾ അറിയിച്ചിരുന്നു. പിന്നാലെയാണ് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലനിർത്തിയിരിക്കുകയാണ്. 

അതേ സമയം. ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിഖിൽ പൈലി പോലീസ് പിടിയിൽ
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ ബസ് യാത്രക്ക് ഇടയിലാണ് കണ്ടെത്തിയത്.

എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ കൊന്നത് നിഖിൽ തന്നെയെന്ന് എസ്.എഫ്.ഐ. പ്രവർത്തകരും സി.പി.എം. നേതാക്കളും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായവരും ഇതേകാര്യം തന്നെയാണ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് കൊലക്കേസിലെ മുഖ്യപ്രതി ഇയ്യാളാണന്ന് പോലീസ് കണ്ടെത്തി അന്വേഷണം നടത്തിയത്.

Post a Comment

0 Comments