ASHTAMUDY LIVE NEWS - VIDEO
തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് ദുബായില്‍ എത്തുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പിണറായി വിജയന്‍ ദുബായിലെത്തിയിരിക്കുന്നത്.
ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപ സംഗമങ്ങളും ദുബായില്‍ നടക്കും. വ്യവസായ മന്ത്രി പി. രാജീവും ചര്‍ച്ചകളുടെ ഭാഗമാകും.
0 Comments