banner

യോഗി ആദിത്യനാഥിനെതിരെ മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ഡോ.കഫീല്‍ ഖാന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിയ്ക്കാന്‍ പിന്തുണച്ചാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ഡോ.കഫീല്‍ ഖാന്‍. ഗൊരാഖ്പൂരില്‍ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിയ്ക്കുന്നത്. 2017 ല്‍ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭത്തോടെയാണ് കഫീല്‍ ഖാന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. യോഗി ആദിത്യനാഥിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുന്നതിനും ജയില്‍ശിക്ഷയ്ക്കുമൊക്കെ ഇടയാക്കിയിരുന്നു.

Post a Comment

0 Comments