banner

വിദേശ പൗരനെ കൊണ്ട് മദ്യം കളയിച്ചു, ഗ്രേഡ് എസ്.ഐക്ക് മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ സസ്പെൻഷൻ

കോവളം : മദ്യവുമായി എത്തിയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച ശേഷം ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ടായിരുന്ന അനുവദനീയമായ അളവ് മദ്യത്തിന് ബില്ല് ചോദിച്ച ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസമാണ് സംഭവം. നാല് വർഷമായി കോവളത്തെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ(68)യാണ് കോവളം പൊലീസ് വഴിയിൽ തടഞ്ഞ് നിർത്തി മദ്യത്തിൻ്റെ ബില്ല് ചോദിച്ചത്.

ഇദ്ദേഹത്തെ വഴിയിൽ തടഞ്ഞ് നിർത്തിയത് സർക്കാരിൻ്റെ നയമല്ലെന്നും. ഇത്തരത്തിലുള്ള അനിഷ്ഠ സംഭവങ്ങൾ ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകുമെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവുകയായിരുന്നു. ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്ഐ  ഷാജിയെ സസ്‌പെന്റ് ചെയ്തത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അനിൽകാന്ത് താഴെ തട്ടിലേക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണം പൊലീസ് നടത്തും.

അതേ സമയം, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൻ്റെ അന്വേഷണ ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നല്‍കി.

Post a Comment

0 Comments