banner

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇഡി റെയ്ഡ്; മേപ്പടിയാനുമായി ബന്ധമോ?

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിൻ്റെ നേതൃത്വത്തിൽ റെയ്ഡ്. ഉണ്ണി ആദ്യമായി നിർമ്മിച്ച് ജനുവരി 14ന് തിയേറ്ററിൽ എത്തുന്ന 'മേപ്പടിയാൻ' സിനിമയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ഈ സിനിമയുടെ നിർമ്മാണം. വിഷ്ണു മോഹൻ ആണ് സംവിധാനം.

ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

إرسال تعليق

0 تعليقات