banner

രണ്ടാഴ്ച മുമ്പ് ജോലിയിൽ പ്രവേശിച്ചു; മുപ്പത്തിയഞ്ചുകാരനായ ടാപ്പിംഗ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട : തണ്ണിത്തോട്ടിൽ കടന്നലിൻ്റെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് പ്ലാന്റേഷനിലെ തൊഴിലാളിയായ അഭിലാഷ് ആണ് മരിച്ചത്. കുത്തേറ്റതിന് പിന്നാലെ ഇവർക്ക് സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിലാഷ് മരണപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ 9 മണി കഴിയേയാണ് സംഭവം. തണ്ണിത്തോട് പ്ലാന്റേഷനിൽ ടാപ്പിംഗ് തൊഴിലാളിയായ അഭിലാഷ് ഉൾപ്പെടുന്ന 5 തൊഴിലാളികൾക്കാണ് കടന്നലിന്റെ കുത്തേറ്റത്. 

ഉടൻ തന്നെ തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്  പ്രഥമ ശുശ്രൂഷ നൽകി ഇവിടെ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ പത്തനംതിട്ടയിൽ എത്തും മുൻപ് തന്നെ കടന്നലുകളുടെ ആക്രമണത്തിൽ പരിക്കേറ്റ മുപ്പത്തഞ്ചുകാരനായ അഭിലാഷ് മരിക്കുകയായിരുന്നു. 

രണ്ടാഴ്ച്ച മാത്രം മുൻപാണ് അഭിലാഷ് പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിക്ക് കയറിയത്. കടന്നലുകളുടെ കുത്തേറ്റ വി കെ സജികുമാർ, സുനിൽ കുമാർ, പ്രിയ, വി സി ലത എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരതരമല്ല.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments