Latest Posts

കൊല്ലത്ത് അര്‍ദ്ധരാത്രി ദമ്പതികളേയും മകനേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം : അര്‍ദ്ധരാത്രി ദമ്പതികളേയും മകനേയും വീട്ടില്‍ കയറി ആക്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃക്കോവില്‍വട്ടം ചെറിയേല താഴമ്പണ സ്വദേശികളായ സര്‍വ്വീസ്‌ സെന്ററിന്‌ വടക്ക്‌ വശം ഉഷാ ഭവനം വീട്ടില്‍ രാജന്‍ (55), ഇയാളുടെ മകന്‍ രാഹുല്‍രാജ്‌ (25), സഹോദരന്‍ ശ്യാം രാജ്‌ (26), സനല്‍ നിവാസില്‍ സനല്‍ (38), മാവച്ചംക്കാവ്‌ അമ്പലത്തിന്‌
സമീപം സുകേശ്‌ ഭവനം വീട്ടില്‍ സുമേഷ്‌ (26) എന്നിവരാണ്‌ അറസ്റ്റിലായത്‌. 

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 മണിക്ക്‌ ആക്രമിക്കപ്പെട്ട സുരേന്ദ്രന്റെ വീട്ട്‌ മുറ്റത്ത്‌ നിന്ന മനോജ്‌ എന്നയാളെ സംഘം ഉപ്രദവിക്കുകയായിരുന്നു. ഇത്‌ കണ്ട്‌ മനോജ്‌ വീട്ടില്‍ ജോലിക്ക്‌ വന്നതാണെന്നും ഉപ്രദവിക്കരുതെന്നും പറഞ്ഞ്‌ ഇവരെ തടയാന്‍ ശ്രമിച്ച സുര്രേന്ദന്റെ മകന്‍ സുജിത്തിനെയും ഇവര്‍ ആക്രമിച്ചു. വീട്ടിലേക്ക്‌ ഓടികയറിയ സുജിത്തിന്‌ പിന്നാലെ
ചെന്ന്‌ ആക്രമിക്കുന്നത്‌ കണ്ട്‌ തടസം പിടിച്ച സുര്രേനദ്ദനേയും ഭാര്യയേയും ഇവര്‍ ആക്രമിച്ചു. സംഭവത്തില്‍ സുര്രേന്ദന്റെ കൈയ്യിലെ അസ്ഥിക്ക്‌ ഒടിവ്‌ ഉണ്ടായി.

സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ഇവര്‍ മുട്ടയ്ക്കാവ്‌ ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ്‌
പിടിയിലായത്‌. കൊട്ടിയം സബ്ബ്‌ ഇന്‍സ്പെക്ടര്‍ സുജിത്‌ ജി നായരുടെ
നേതൃത്ത്വത്തില്‍ എസ്‌.ഐമാരായ റെനോക്സ്‌, സുരേഷ്കുമാര്‍ എ.എസ്‌.ഐ മാരായ ഫിറോസ്ഖാന്‍, സുനില്‍കുമാര്‍, സി.പി.ഒ മാരായ അനൂപ്‌, പ്രശാന്ത്‌, പ്രവീണ്‍ചന്ദ്, പ്രമോദ്‌, ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ഇവരെ റിമാന്റ്‌ ചെയ്തു.

0 Comments

Headline