banner

പൊതു സ്ഥലങ്ങിൽ കൊടിമരങ്ങൾ അനുവദിക്കില്ല, സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി : പൊതുയിടങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കാൻ അനുവദിക്കില്ലന്ന് സർക്കാർ ഹൈക്കോടതിയെ ആവർത്തിച്ച് അറിയിച്ചു. അനധികൃത കൊടിമരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ജില്ലകളിൽ നടക്കുന്നതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കൊടിമരങ്ങൾ നീക്കുന്നതിൽ നയപരമായതീരുമാനം രുപീകരിണ്ടേതുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ വിശദീകരണത്തിനായി കേസ് കോടതി മാറ്റി. ജില്ലാതലങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു.

മന്നം ഷുഗർ മില്ലിന് മുന്നിലെ കൊടിമരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട്കമ്പനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

കമ്പനിക്ക് മുന്നിലെ കൊടിമരങ്ങൾ നീക്കിയതായി ഹർജിക്കാർ അറിയിച്ചു. സെക്രട്ടേറിയറ്റിനകത്തും കൊടിമരങ്ങളും കാലുകളും സ്ഥാപിച്ചിട്ടുണ്ടന്നും ഇത് നിയമ വിരുദ്ധമാണന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി പരാമർശിച്ചു.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments