banner

കൊല്ലത്തുൾപ്പെടെ ആറ് ജില്ലകളിൽ നാളെ അവധി; സർക്കാർ ഉത്തരവ് പുറത്ത്

കൊല്ലത്തുൾപ്പെടെ ആറ് ജില്ലകളിൽ നാളെ അവധി. ഈക്കാര്യം വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാളെ ജനുവരി 14ന് തൈപൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

2022 വര്‍ഷത്തെ സര്‍ക്കാര്‍ കലണ്ടറില്‍ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌ എന്നി ജില്ലകള്‍ക്ക്‌ 15.01.2022 തീയതി ശ്രനിയാഴ്ച)
പ്രാദേശിക അവധി രേഖപ്പെടുത്തിയിരുന്നു. പ്രസ്തുത അവധി 14/01/2022 (വെള്ളിയാഴ്ച) തീയതിയിലേക്ക്‌
മാറ്റണമെന്ന്‌ തമിഴ്‌ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പരാമര്‍ശിത കത്ത്‌
പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. രണ്ടാം പരാമര്‍ശിത കത്തിലെ ആവശ്യം പരിഗണിച്ചും തമിഴ്നാട്‌, കേന്ദ്രസര്‍ക്കാരുകളുടെ കലണ്ടറുകളിലെ അവധിയുമായി സമന്വയിപ്പിച്ചു കൊണ്ടും
തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌ എന്നീ
ജില്ലകള്‍ക്ക്‌, 2022 വര്‍ഷത്തെ കേരള സര്‍ക്കാര്‍ കലണ്ടറിൽ രേഖപ്പെടുത്തിയിരുന്ന, 15.01.2022
(ശനിയാഴ്ച) തീയതിയിലെ പ്രാദേശിക അവധി 14/01/2022 (വെള്ളിയാഴ്ച) തീയതിയിലേക്ക്‌ മാറ്റി
(സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. 15.01.2022 (ശരനിയാഴ്ച) പ്രവര്‍ത്തിദിവസം ആയിരിക്കുന്നതാണ്‌.

ഗ്രവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം വകുപ്പ് ജോയിൻ്റ് സെക്രട്ടറി മേരി ലാലിയാണ് ഉത്തരവ് പുറത്തിറക്കിയത്.

Post a Comment

0 Comments