banner

കഞ്ചാവ് അടിച്ചുമാറ്റിയെന്നാരോപിച്ച് വീടുകയറി ആക്രമണം; യുവാവ് പൊലീസ് പിടിയിലായി

തിരുവനന്തപുരം : വീടുകയറി അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിലായി. മാറനല്ലൂർ, അരുവിക്കരയിലാണ് സംഭവം. അരുവിക്കര സാജു നിവാസിൽ സാജു(40) ആണ് പിടിയിലായത്. 

കഞ്ചാവ് കേസുകളിൽ പിടിക്കപ്പെടുകയും ഈ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാൾ വില്പനക്കായി ഒളിച്ചുസൂക്ഷിച്ച കഞ്ചാവ് എടുത്തുമാറ്റിയെന്നാരോപിച്ച് അരുവിക്കര കണ്ണേറ് പുത്തൻവീട്ടിൽ ശംഭു (42)വിനെ ഇയാൾ വീടുകയറി അക്രമിക്കുകയും തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. 

സംഭവശേഷം കടന്നുകളഞ്ഞ ഇയ്യാളെ മാറനല്ലൂർ സിഐ തൻസീം അബ്ദുൾ സമദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബന്ധപ്പെട്ടവർ സ്റ്റേഷനിൽ ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments