Latest Posts

ഭർതൃമതിയായ യുവതി തൂങ്ങിമരിച്ച നിലയിൽ; സുഹൃത്തായ യുവാവ് പിടിയിൽ

തിരുവനന്തപുരം : ഭർതൃമതിയായ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ യുവതിയുടെ സുഹൃത്തായ യുവാവ് പിടിയിലായി. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. 

നെയ്യാറ്റിൻകര വെള്ളറടയിലാണ് കഴിഞ്ഞ ദിവസം വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിന്‍റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

0 Comments

Headline