വടക്കതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ശ്യംരാജ് പോലീസ് പിടിയിലായി. പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ ജൂലൈ 22നാണ് വിവാഹതരായത്.
തുടര്‍ന്ന് ഇരുവരും ശ്യാംരാജിന്റെ വീട്ടില്‍ കഴിഞ്ഞ് വരുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്യാംരാജും അച്ഛനും തിരുവനന്തപുരത്ത് പോയിരുന്ന സമയത്താണ് സ്വാതിശ്രീ കിടപ്പ് മുറിയിലെ ഫാനില്‍ തുങ്ങി
നില്‍ക്കുന്നത് കണ്ട് സമീപത്തെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും
മരണപ്പെടുകയായിരുന്നു. മകളുടെ മരണത്തില്‍ പിതാവ് പോലീസിനോട് സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്
ശ്യാംരാജിനെ അറസ്റ്റ് ചെയ്തത്.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്റെ
നേതൃത്വത്തില്‍ എസ്.ഐ മാരായ സുകേഷ്. എസ്, നൌഫല്‍, മുന്തിരി സ്വാമിനാഥന്‍, എ.എസ്.ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ
റിമാന്റ് ചെയ്തു.
0 تعليقات