banner

ആളൊഴിഞ്ഞ വീട്ടിൽ അനക്കം കേട്ട് തെരുവ് പട്ടിയെന്ന് കരുതി ഓടിക്കാൻ ചെന്നു അതാ അവിടെ പുലി; പാലക്കാട് 'പൊന്നൻ' പുലിയെ കണ്ടെത്തി

പാലക്കാട് : ആളൊഴിഞ്ഞ വീട്ടിലെ ശബ് ശ്രദ്ധിച്ച് തെരുവ് പട്ടിയെന്ന് കരുതി ഓടിക്കാൻ ചെന്ന വയോധികൻ കണ്ടത് ഒരു പുലിയെ. പാലക്കാട് ഉമ്മിനിയിലാണ് സംഭവം. പ്രദേശവാസിയായ പൊന്നനാണ് പുലിയെ ആദ്യം കണ്ടത് തുടർന്ന് ഇയാൾ മറ്റുള്ളവരോട് പറയുകയായിരുന്നു.

പിന്നാലെ അധികൃതർ നടത്തിയ തിരച്ചിലിൽ വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികം ദിവസമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മാധവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.. പതിനഞ്ച് വർഷമായി ഈ വീട് അടഞ്ഞുകിടക്കുകയാണ്. പ്രദേശവാസിയായ പൊന്നന്‍ എന്നയാളാണ് വീട് നോക്കുന്നത്.
രാവിലെ പൊന്നന്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലില്‍ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നന്‍ പറഞ്ഞു. പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച്‌ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല. കുഞ്ഞുങ്ങളുള്ളതിനാല്‍ പുലി വീണ്ടുമെത്തുമെന്നാണ് കരുതുന്നത്. അതിനാല്‍, രാത്രി കൂടൊരുക്കി പുലിയെ പിടിക്കാമെന്ന ധാരണയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments