banner

ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ പിജി ഡോക്ടർ ജോലിക്ക് വരരുതെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ. പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ അന്വേഷണ വിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറി നിൽക്കാൻ നിർദേശം. രോഗിയോട് തട്ടിക്കയറിയ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ആണ് നടപടി. 

അന്വേഷണ നടക്കുന്ന ഘട്ടത്തിൽ റിപ്പോർട്ട് പൂർത്തിയാവും വരെ വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടർ ആയ അനന്തകൃഷ്ണനെതിരെയാണ് പ്രിൻസിപ്പാൾ നടപടി എടുത്തത്. മെഡിക്കൽ കോളേജിന്‍റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊവിഡിനെ നേരിടാൻ ഡോക്ടര്‍മാർ അഹോരാത്രം കഷ്ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്ണൻ്റെ പെരുമാറ്റം നെഗറ്റീവ് ഇമേജ് ആണ് ആശുപത്രിക്ക് ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പാൾ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

Post a Comment

0 Comments