banner

തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായ സംഭവം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : ആദിവാസി കോളനിയിലെ പെൺകുട്ടികളെയെ യുവാക്കൾ ചേർന്ന് പീഡിപ്പിച്ചതായി മൊഴി. പ്രതികളായ വിനോദും ശരത്തും ചേർന്ന് പീഡനത്തിനിരയാക്കിയത് നിരവധി തവണയാണെന്നും ആദ്യം വനത്തിൽ വെച്ചും പിന്നെ തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ വെച്ചും പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പതിനാറും പതിനാലും വയസ്സുള്ള സഹോദരിമാരാണ് തുടര്‍ച്ചയായി നിരവധി തവണ ബലാത്സംഗത്തിനിരയായത്. 

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ വിനോദ്, ശരത്ത് എന്നിവർ അറസ്റ്റിലായി.

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് 16കാരിയെ വനത്തിനുള്ളില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി.

ഒളിവില്‍ പ്രതിയെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ശരത്തിനെ പൊലീസ് ജോലി സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തുടര്‍ച്ചയായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. Why

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات