banner

കൊല്ലത്ത് നാട്ടുകാർ നോക്കിനിൽക്കെ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം : നാട്ടുകാർ നോക്കി നില്ക്കെ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കൊട്ടാരക്കര, പുത്തൂർ മാവടിയിലാണ് സംഭവം. കാഞ്ഞിരംവിള വീട്ടിൽ രാജേഷിൻ്റെ ഭാര്യ ലാലി (35) ആണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. വിവരമറിയിച്ചതിനെ തുടർന്ന് പുത്തൂർ പൊലീസും, കൊട്ടാരക്കര അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മ്യതദേഹം പുറത്തെടുത്തത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മരിച്ച ലിസിക്ക് മാനസികാസാസ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. രാജേഷ് ലിസി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൂത്തുർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

إرسال تعليق

0 تعليقات