Latest Posts

കൊല്ലത്ത് വീട്ടിൽ കയറി അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലത്ത് വീട്ടിൽ കയറി അച്ഛനേയും മകളേയും ആക്രമിച്ച സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും പിതാവിനേയും ആക്രമിച്ച സഹോദരങ്ങളെ പോലീസ് പിടികൂടി. ഉമയനല്ലൂര്‍ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽഗോകുല്‍ (20), സഹോദരന്‍ വിശാഖ് (19) എന്നിവരാണ് പോലീസ് പിടിയിലായത്. 

ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ജോലിക്കെത്തിയെ ഷറഫുദ്ദിനെ മദ്യപിച്ച് ജോലി തടസപ്പെടുത്തി. ഈ വിവരം ഷറഫുദ്ദീന്‍ വാടകവീടിന്‍റെ ഉടമയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ രണ്ടു പേരും ഷറഫുദ്ദീന്‍റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 
തടസപ്പെടുത്താന്‍ ശ്രമിച്ച ഇയാളുടെ യുവതിയായ മകളേയും ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഹാനിയുണ്ടാക്കി. മകളുടെ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇവര്‍ക്കെതിരെ കൊട്ടിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. 
'
ഇവരെ പുതുച്ചിറയില്‍ നിന്നുമാണ്  കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി നായര്‍, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാന്‍ എസ്.സി.പി.ഒ ബീന, സി.പി.ഒ പ്രവീണ്‍ചന്ദ്, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു. 

0 Comments

Headline