banner

മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5; ബസ് നിരക്കിലെ വർദ്ധനവ് ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വന്നേയ്ക്കും

സംസ്ഥാനത്ത് ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേയ്ക്കുമെന്ന് സൂചന. ഗതാഗതവകുപ്പ് നിർദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അനുമതി നൽകിയതോടെയാണ് പ്രാബല്യ വിവരത്തിന് ആക്കം കൂടുന്നത്. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് വകുപ്പിന്റെ ശുപാർശ.

തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. അതേസമയം, ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും.

1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവിൽ വിദ്യാർഥികൾക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് തീരുമാനം. ഇതോടൊപ്പം രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയ്ക്കു സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

Post a Comment

0 Comments