banner

'ദൈവത്തിൻ്റെ കൈ'; വിസ്മയ കേസിൽ നിര്‍ണായക തെളിവായി കിരണിൻ്റെ ഫോൺ വിളികൾ

കൊല്ലം : ഭർത്യപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലമേൽ സ്വദേശി വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണിനെതിരെ നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡുകള്‍. ഇതിൽ എടുത്തു പറയേണ്ട കാര്യം സ്വന്തം ഫോണിലെ റെക്കോര്‍ഡുകള്‍ തന്നെയാണ് പ്രതിക്ക് കുരുക്കായത്.

വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍, വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതുതെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കിരണും, ഇയാളുടെ സഹോദരിയുടെ ഭര്‍ത്താവ് മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കി. വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്ബോഴാണ് പ്രോസിക്യൂഷന്‍ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്.

വിസ്മയയുടെ കുടുംബം പരാതി നല്‍കിയാല്‍ അവള്‍ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാം എന്നാണ് കിരണ്‍ പറയുന്നത്. വിസ്മയയെ അവളുടെ വീട്ടില്‍വച്ചും മര്‍ദ്ദിച്ചിട്ടുണ്ടെന്നും, വണ്ടിയില്‍ വച്ച്‌ ഇടയ്ക്ക് ഒരെണ്ണം കൊടുത്തെന്നും ഇയാള്‍ അളിയനോട് പറയുന്നു.

കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഒട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതി അറിഞ്ഞിരുന്നില്ല. വിസ്മയ മരിച്ച ശേഷം ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത്.

Post a Comment

0 Comments