banner

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാര്‍ പൂക്കടയിലേയ്ക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരിക്ക്

ഓയൂരില്‍ എസ് ഐ യുടെകാര്‍ പൂക്കടയിലേയ്ക്ക് ഇടിച്ചുകയറി.ഇന്ന്  പുലര്‍ച്ചെ നാലുമണിയോടെ  ഓയൂര്‍ ജംഗ്ഷനിലാണ് സംഭവം. പൂയപ്പള്ളി സ്‌റ്റേഷനിലെ എസ് ഐ അഭിലാഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്  ഓയൂര്‍ ജംഗ്ഷനിലെ കെവിന്‍ പൂക്കടയുടെ  തട്ടിലേക്ക്  ഇടിച്ചു  കയറിയാണ്  അപകടം രാവിലെ വെളിനല്ലൂര്‍ ഭാഗത്തു അനധികൃതമായി  മണല്‍വാരുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ  അഭിലാഷ്  താമസസ്ഥലത്തുനിന്നും തന്റെ കാറില്‍  വെളിനല്ലൂരില്‍ പരിശോധനയ്ക്കായി പോയിവരും വഴിയാണ് അപകടമുണ്ടായത്.

ഉറങ്ങിപോയതാണ് അപകടകാരണം എന്ന് പറയുന്നു പൂക്കടയുടെ ഉടമസ്ഥന്‍ വിനോദ് ആ സമയം കടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു വിനോദിനും എസ് ഐ അഭിലാഷിനും നിസാര പരിക്കുകളാണുള്ളത്.  ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നടത്തി വിട്ടയച്ചു പൂക്കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കിനും എസ്‌ഐയുടെകാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

Post a Comment

0 Comments