banner

കൊല്ലത്ത് സ്വന്തം അമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പോലീസിൻ്റെ പിടിയിലായി

മദ്യലഹരിയിൽ  മാതാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പോലീസ് പിടികൂടി. തങ്കശ്ശേരി ഈസ്റ്റ് വെസ്റ്റ് നഗര്‍ താരാട്ട് വീട്ടിൽ ഫെലിക്സ് ആണ് പോലീസ് പിടിയിലായത്. ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് അമ്മ ഡെൽമാ മാര്‍ട്ടിന്‍റെ കഴുത്തിൽ  കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഒഴിഞ്ഞ് മാറിയ ഡെൽമയെ സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് അടിച്ച് വീഴ്തി. ഡെൽമയെ പരിസരവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഡെൽമയുടെ പരാതിയിൽ  കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്. 

കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തി എസ്സ്.ഐ ആഷാ എ.എസ്.ഐ മാരായ നിസാം, സുനി കുമാര്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ അബു താഹീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 


Post a Comment

0 Comments