Latest Posts

'മന്ത്രിയുടെ ഓഫീസിൽ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ല'; ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി കോവളം ഏരിയാ കമ്മിറ്റി

സംസ്ഥാന ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മന്ത്രി വീണ ജോര്‍ജിൻ്റെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്നാണ് തിരുവനന്തപുരം  ജില്ലാ സമ്മേളനത്തില്‍ കോവളം ഏരിയാ കമ്മിറ്റി ആരോപിച്ചത്. മന്ത്രിക്കെതിരെ രൂക്ഷ ഭാഷയിലാണ് വിമര്‍ശനം. 

വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് കോവളം ഏരിയാ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ പറ്റുന്നില്ല. പുരസ്‌കാരങ്ങള്‍ക്ക് കുറവില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഗുണമില്ല. സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയും വിമര്‍ശിച്ചു. 

മന്ത്രി ഓഫീസുകള്‍ക്കെതിരെ വികെ പ്രശാന്ത് എം എല്‍എയും വിമര്‍ശനവുമായി മുന്നോട്ട് വന്നു. മന്ത്രി ഓഫീസുകള്‍ക്ക് വേഗത പോര. പലകാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായ വികെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്. വ്യാവസായ മന്ത്രിക്കെതിരേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണിമാരുടെ കേന്ദ്രമായെന്നായിരുന്നു വിമര്‍ശനം.

0 Comments

Headline