banner

കോഴിക്കോട് വൈക്കോലുമായി വന്ന ലോറിക്ക് നടുറോഡിൽ തീപിടിച്ചു; പരിഭ്രാന്തി!, വീഡിയോ കാണാം

കോഴിക്കോട് : വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരിയിൽ വെച്ച് തീപിടിച്ചു. ഇന്ന്  12.35 ന് കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന KL-51-K-3098 നമ്പർ ലോറിക്ക് തീ പിടിച്ചു.

നാട്ടുകാരും പോലീസും ഇടപെട്ട് ലോറി
പെട്ടെന്ന് സമീപത്തെ ഗ്രൗണ്ടിലേക്ക് കയറ്റി വൈക്കോൽ വാഹനത്തിൽ നിന്നു മാറ്റിയിട്ടുണ്ട്. അപായം ഒന്നുമില്ല. ലോറിക്ക് തീപിടിച്ചിട്ടില്ല. പോലീസും, ഫയർ ഫോഴ്സും സ്ഥലത്തുണ്ട്.

തീപ്പിടിച്ചതിനെ തുടർന്ന് ഗതാഗതം ഭാഗികമായി നിലച്ചു. നടുറോഡിൽ ആയതിനാൽ വാഹന യാത്രക്കാരും ജനങ്ങളും പരിഭ്രാന്തരായി.

Post a Comment

0 Comments