banner

കോഴിക്കോട് ഇരട്ട സ്ഫോടനം: പ്രതികളെ വെറുതെ വിട്ടു


കോഴിക്കോട് ഇരട്ട സ്ഫോടനം കേസിലെ പ്രതികളായ തടിയൻ്റവിട നസീറിനെയും, ഷഫാസിനെയുമാണ് കോടതി വെറുതെ വിട്ടത്. ലോക്കൽ പോലീസിന് പിന്നാലെ എൻ.ഐ.എ അന്വേഷിച്ച കേസാണ്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ തീരുമാനം.

പ്രതികളുടെ അപ്പീൽ അനുവദിച്ചാണ് ജസ്റ്റീസുമാരായ കെ.വിനോദചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരായ എൻഐഎയുടെ അപ്പീലും കോടതി തള്ളിയത്.

കേസിൽ കോടതിയുടെ തീരുമാനം എൻഐഎയ്ക്ക് കനത്ത തിരിച്ചടിയാണ്. പ്രതികൾക്കെതിരെ മാപ്പ് സാക്ഷിയായി മാറിയ ഏഴാം പ്രതി ഷമ്മി ഫിറോസിൻ്റെ മൊഴിയും ടെലഫോൺ രേഖകളും തെളിവായുണ്ടന്നായിരുന്നു എൻഐഎയുടെ വാദം. തങ്ങൾക്കെതിരെ തെളിവില്ലന്നും മാപ്പ് സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.

നസീർ അടക്കുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നാണ് ഫിറോസിൻ്റെ മൊഴി. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നടന്ന സ്ഥോടനത്തിൽ ഒന്നും രണ്ടും പ്രതികളായിരുന്നു നസീറും ഷഫാസും. മറ്റ് പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. 2006 മാർച്ച് മൂന്നിനായിരുന്നു സ്‌ഫോടനം.

Post a Comment

0 Comments