പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി.ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗം വിളിക്കണം.
ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ആലോചിക്കുന്നത്.
കൊവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.അതേസമയം ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചർച്ചയും മന്ത്രിസഭാ യോഗത്തിൽ നടന്നില്ല. വിഷയത്തിൽ സിപിഐ നേരത്തെ തന്നെ എതിർപ്പുന്നയിച്ചിരുന്നുവെങ്കിലും മന്ത്രിസഭയിൽ വിഷയം ചർച്ചക്കെത്തിയില്ല.
0 Comments