banner

രാഷ്ട്രീയ കക്ഷിയെ പരിഗണിച്ചില്ല: കരുനാഗപ്പള്ളി സി.ഐ ജി. ഗോപകുമാറിനെതിരെ വ്യാജ ആരോപണം; പ്രതിരോധിക്കുമെന്ന് നാട്ടുകാർ

കരുനാഗപ്പള്ളി : നീതിക്ക് വേണ്ടി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥനെ കള്ള കേസിൽപ്പെടുത്താൻ ശ്രമം. കരുനാഗപ്പള്ളി സി.ഐ ജി ഗോപകുമാറിനെതിരെയാണ് ഗൂഡലക്ഷ്യവുമായി ഒരു സംഘം രംഗത്ത് എത്തിയിരിക്കുന്നത്.  പ്രദേശവാസിയായ ഒരു സിപിഎം പ്രവർത്തകൻ്റെ നേതൃത്വത്തിലാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. 

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ തടസ്സം നില്ക്കുന്ന ഈ സിപിഎം പ്രവർത്തകനെ സി.ഐ ഗോപകുമാർ വിലക്കിയിരുന്നു.  ക്രിമിനലുകളെ പിടികൂടിയാൽ ഉടൻ സ്റ്റേഷനിലെത്തി ഒത്തുതീർപ്പ് ഉണ്ടാക്കുക എന്നതാണ് ഇയാളുടെ പ്രധാന പരിപാടി. ക്രിമിനലുകൾക്ക് വേണ്ടി തന്റെ സ്റ്റേഷനിൽ വരരുതെന്ന് പറഞ്ഞാണ് സി.ഐ ഇയാളെ വിലക്കിയിരുന്നത്. 

ഇതിന്റെ പ്രതികാരമായിട്ടെന്ന നിലയിലാണ് ചില ക്രിമിനൽ സംഘങ്ങളുമായി ചേർന്ന്
റിമാൻഡ് പ്രതികളെ ജയിലിലേക്ക് കൊണ്ടു പോകാനായി സി.ഐ സ്വകാര്യ വാഹനം ആവശ്യപ്പെട്ടെന്നും വാഹനം നൽകിയില്ലെങ്കിൽ ജയിലിൽ വച്ച് മർദ്ദിക്കുമെന്ന് പ്രതികളുടെ ബന്ധുക്കളെ  ഭീക്ഷണിപ്പെടുത്തിയെന്നുമാണ് ആരോപണം ഉന്നയിക്കുന്നത്. എന്നാൽ സംഭവം നടക്കുന്ന ദിവസം ഗോപകുമാർ സ്റ്റേഷനിൽ ഇല്ലായിരുന്നു എന്നതാണ് വസ്തുത. 
 
ഔദ്യോഗിക കൃത്യനിർവ്വഹണം ഭംഗിയായി, മുഖം നോക്കാതെ നടപടികൾ സ്വീകരിക്കുകയും പൊതു ജനങ്ങൾക്ക് എന്താവശ്യത്തിനും സ്റ്റേഷനിലേക്ക് നിർഭയം കടന്നുവരാനുള്ള സാഹചര്യം ഒരുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന നീതിമാനായ പോലീസ് ഉദ്യോഗസ്ഥനാണ് ജി.ഗോപകുമാർ.  ജോലി ചെയ്യുന്ന സ്റ്റേഷൻ പരിധിയിൽ കക്ഷി - രാക്ഷ്ട്രീയ ഭേദമില്ലാതെ സമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിച്ചു വരുന്ന സമീപനമാണ് ജി. ഗോപകുമാറിന്റേത്. ഇതിൽ തങ്ങളുടെ കാര്യങ്ങൾ നടക്കില്ല എന്ന് കണ്ട് ചില അസാന്മാർഗിക പ്രവർത്തികൾക്ക് ചൂട്ടു പിടിക്കുന്നവരുടെ നേതൃത്തിലുള്ള ഒരു സംഘമാണ് ഇപ്പോൾ നീതിമാനായ പോലീസ് ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പോലീസ്സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ഉത്തരവാദിത്തം എസ് ഐമാരുടെയും അഡീഷണൽ എസ്.ഐമാരുടെയും തലയിൽ കെട്ടി വെച്ചിട്ട് മാറി നിൽക്കുന്ന സ്വഭാവം ഇല്ലാത്ത കർമനിരതനായ ഉദ്യോഗസ്ഥനെതിരെയുള്ള ഗൂഢാലോചന ശകതമായി എതിർക്കുമെന്ന് രാക്ഷ്ട്രീയഭേദമന്യേ പ്രദേശവാസികൾ പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments