Latest Posts

തണൽ നോക്കി വണ്ടി ഒതുക്കി, പിന്നാലെ പുകയും തീയും; അടൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ കാണാം

അടൂര്‍ : പഴയ ടൗണ്‍ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ചു. നഗരസഭയിലെ അസി. എന്‍ജിനീയര്‍ റഫീക്കിന്റെ കാറാണ് സമീപത്ത് നിന്ന് തീപടർന്നതിനെ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത നിലയിലേക്ക് കത്തിയമർന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. 

Video here - Ashtamudy Live News

ജോലിയ്ക്കായി എത്തിയ ഇദ്ദേഹം വാഹനം ഇവിടേക്ക് ഒതുക്കി ഇടുകയായിരുന്നു. മരങ്ങളുടെ ഇലകൾ കൂട്ടമായി കിടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു പാർക്കിംങ്. പിന്നാലെ അഞ്ചര മണിയോടെ കാർ നിന്ന് കത്തിയതിനെ തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെയും അടൂര്‍ അഗ്നിശമന സേനയുടെയും നേത്യത്വത്തിലും കാറിൽ പടർന്ന തീ അണയ്ക്കുകയും ചെയ്തു.

ചൂട് കൂടിയ അന്തരീക്ഷമായതിനാലാവാം സമീപത്തെ കരിയിലയ്ക്ക് തീ പിടിച്ചതെന്നും ഇതിൽ നിന്നും കാറിലേക്ക് തീ പടർന്നതാവാനുമാണ് സാധ്യത. എന്നാൽ സംഭവ സ്ഥലത്ത് തന്നെ  മണിക്കൂറുകളുടെ ഇടവേളയില്‍ മറ്റൊരു കാറും കത്തിനശിച്ചതോടെ സംഭവത്തില്‍ ദുരൂഹത തള്ളിക്കളയാതെ പോലീസ്.

തീ കാറിൽ പടർന്നതിന് കാരണമെന്ന്?

തീ കാറിൽ പടർന്നതിന് കാരണമെന്ന്? കാരണം അന്വേഷിക്കുന്നതിന് മുൻപായി നമ്മൾ എന്ത് കൊണ്ട് ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു എന്ന് അറിയേണ്ടതുണ്ട്. തണൽ ലഭിക്കുന്നിടമെല്ലാം വാഹനങ്ങൾക്ക് സുരക്ഷിതമല്ല എന്ന് അറിയേണ്ടിയിരിക്കുന്നു. ഉദാഹരണം: കൂട്ടമായി മാലിന്യം കത്തിക്കുന്നതിന് സമീപം തണൽ കണ്ടാൽ നാം തീർച്ചയായും വെയിലിൽ തന്നെയാകും പാർക്കിങ് ചെയ്യേണ്ടത്. കാരണം വെയിലിനേക്കാൾ വാഹനങ്ങൾക്ക് ആ തണൽ ആയുസ്സ് കൂട്ടില്ല എന്നത് കൊണ്ട് തന്നെ.

സാധാരണയായി പുതിയ കാറുകളാണ് ഇത്തരത്തിൽ ഉടമസ്ഥർ വെയിലിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ത്വര കാണിക്കുന്നത്. അതിന് കാരണം സൂര്യൻ്റെ ചൂടേറ്റ് വാഹനത്തിൻ്റെ തിളക്കം നഷ്ടപ്പെടേണ്ട എന്ന കാര്യമോർത്താണ് (ഭൂരിഭാഗവും). എന്നാൽ ഇത്തരത്തിൽ വെയിൽ കൊള്ളുന്നത് യാത്രക്കാരായ നമ്മളെയും ബാധിക്കും, എങ്ങനെയെന്ന് പറഞ്ഞാൽ ക്രമാതീതമായി വാഹനം വെയിലേറ്റ് ചൂടാകുമ്പോൾ ഉള്ളിലെ പ്ലാസ്റ്റിക്ക് പോലുള്ളതും മറ്റുമായ വസ്തുക്കൾ ചൂടാകുകയും ഇത് ശ്വസിക്കാൻ പാടില്ലാത്ത തരത്തിലുള്ള വിഷ പുക വാഹനങ്ങളിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മൂലം യാത്രക്കാരായ നമ്മളെയും ഒരു പരിധി വരെ വാഹനത്തിൽ വെയിലേയ്ക്കുന്നത് ബാധിക്കുന്നു. 

എങ്ങനെ ഇവ ഒഴിവാക്കാം? 

• തണൽ കാണുമ്പോൾ വണ്ടി നേരെ പാർക്കിംങിന് തയ്യാറെടുക്കുന്നതിന് മുൻപായി ചുറ്റുപാടും അല്പമൊന്ന് നിരീക്ഷിക്കുന്നത് നന്നാവും.

• വെയിലത്ത് വാഹനം പാർക്ക് ചെയ്യേണ്ടി വന്നാൽ അഞ്ച് മിനിറ്റ് വാഹനത്തിൻ്റെ ഡോറുകൾ തുറന്ന് വച്ചതിന് ശേഷം മാത്രം ഉള്ളിലേക്ക് പ്രവേശിക്കുക.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

0 Comments

Headline