Latest Posts

'ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു!, പരമാവധി ശ്രദ്ധിക്കുക'; ആരോഗ്യ വിവരം പങ്കുവെച്ച് മമ്മൂട്ടി

കോവിഡ് ബാധിതനാണെന്ന വിവരം പങ്കുവച്ച് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ രോ​ഗവിവരം പങ്കുവച്ചത്. ചെറിയ പനി ഒഴികെ മറ്റു പ്ര‌ശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

 "ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നെങ്കിലും ഇന്നലത്തെ പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നു. അധികൃതരുടെ നിർദേശമനുസരിച്ച് ഞാൻ ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക", മമ്മൂട്ടി കുറിച്ചു.

ജലദോഷം മൂലം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ട് ആഴ്ചത്തേക്ക് നിർത്തിവെച്ചു.

0 Comments

Headline